DEAR TEAM AKSHAYA

ഏതൊരു ബിസിനസിന്റെ വളർച്ചക്കും അതിലെ എല്ലാ അംഗങ്ങളുടെയും കൂട്ടായ പരിശ്രമവും അതോടൊപ്പം അതിലെ എല്ലാ അംഗങ്ങളും എല്ലാവരുടെയും റോൾ വളരെ ഭംഗിയായും കൃത്യമായും നിർവ്വഹിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ രണ്ടു അക്ഷയ കേന്ദ്രങ്ങളും നിങ്ങളുടെ എല്ലാവരുടെയും ആത്മാർത്ഥത കൊണ്ടും നിങ്ങളുടെ സ്വന്തം സ്ഥാപനമായി കൊണ്ടുപോവുന്നതു കൊണ്ടും നിലവിൽ Growth സ്റ്റേജിലാണ് ഉള്ളത്. ഇത് തുടർന്നു കൊണ്ടുപോവുന്നതിനും വരും വർഷങ്ങളിൽ കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളിൽ ഏറ്റവും മികച്ച സേവനവും അതോടൊപ്പം മികച്ച ബിസിനസും നടക്കുന്ന കേന്ദ്രമാക്കി മാറ്റുന്നതിനും ഏതൊരു ബിസിനസ്സിനേയും പോലെ അച്ചടക്കം, കൃത്യനിഷ്ടത, Target വളരെ പ്രധാനമാണ്.

നിലവിൽ കേരളത്തിലെ ഏകദേശം 3000 ത്തിൽ പരം അക്ഷയ കേന്ദ്രത്തിലും ഇല്ലാത്തതും നമുക്ക് മാത്രം ലഭിക്കുന്നതുമാണ് അക്ഷയ.ഓൺലൈൻ (https://akshaya.co/). ഇത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുകയാണെങ്കിൽ എവിടെ നിന്നും വർക്ക് ലഭിക്കുന്നതിനും നിങ്ങളുടെ Target വളരെ ഈസിയായി Achive ചെയ്യുന്നതിനും ഇതു വഴി സ്ഥാപനത്തിനും അതോടൊപ്പം നിങ്ങൾക്കും മികച്ച രീതിയിലുള്ള വരുമാനം ലഭിക്കുന്നതിനും സാധിക്കുന്നു.

സ്ഥാപനത്തിന്റെയും അതോടൊപ്പം നിങ്ങളുടെയും വളർച്ചക്ക് താഴെ പറയുന്ന കാര്യങ്ങൾ എല്ലാവരും കൃത്യമായി പാലിക്കേണ്ടതാണ്.

  1. ഓഫീസ് കൃത്യ സമയത്തുതന്നെ (08.55) തുറക്കുകയും 09 മണിക്ക് മുൻപായി Cleaning പൂർത്തിയാക്കി Attandance ചെയ്യുകയും ചെയ്യുക.
  2. അക്ഷയ കേന്ദ്രത്തിൽ വരുന്ന കസ്റ്റമേഴ്സിനോട് വളരെ നല്ല രീതിയിൽ പെരുമാറുകയും, ചോദിക്കുന്ന സംശയങ്ങൾക്ക് കൃത്യമായ രീതിയിൽ മറുപടി നൽകുകയും ചെയ്യുക.
  3. എന്തെങ്കിലും അത്യാവശ്യ കാരണങ്ങൾ കൊണ്ട് കൃത്യസമയത്ത് എത്താൻ സാധിക്കാതെ വരികയാണെങ്കിൽ 94 97 34 79 36 (MD) നമ്പറിലേക്ക് എത്രമണിക്കാണ് എത്തുന്നത് എന്ന് കൃത്യമായി Whatsapp ചെയ്യുക.
  4. ലീവ് പരമാവധി ഒഴിവാക്കുക. മാസത്തിൽ ഒരു ലീവ് സാലറിയോടുകൂടി അനുവദിക്കുന്നതാണ്. ഇത് രണ്ടു Halfday ആയും എടുക്കാവുന്നതാണ്. ഒന്നിൽ കൂടുതൽ ലീവ് എടുക്കുന്നത് സാലറിയിൽ നിന്നും ഒഴിവാക്കുന്നതാണ്. ലീവ് വളരെ അത്യാവശ്യമുണ്ടെങ്കിൽ ( https://akshaya.co/requestapproval/ ) എന്ന പേജിൽ കൃത്യമായി രേഖപ്പെടുത്തുക. ഇത് MD പരിശോധിച്ച ശേഷം അപ്പ്രൂവൽ നൽകുന്നതാണ്. Whatsapp വഴിയുള്ള Request പരമാവധി ഒഴിവാക്കുക.
  5. വരുന്ന എല്ലാ കസ്റ്റമേഴ്സിന്റെയും പേരും മൊബൈൽ നമ്പറും ട്രാക്ക് അക്ഷയയിൽ Enter ചെയ്യുക. ഇതുവഴി അക്ഷയയിൽ വരുന്ന എല്ലാവരെയും ഗ്രൂപ്പിൽ ചേർക്കുന്നതിനും ബിസിനസ്സ് വർധിപ്പിക്കുന്നതിനും സാധിക്കുന്നു. കൂടാതെ വരുന്ന കസ്റ്റമേഴ്‌സിന്റെ ബാക്ക് ഹിസ്റ്ററി ലഭിക്കുന്നതിനും ആവശ്യമെങ്കിൽ അവരെ ബന്ധപ്പെടുന്നതിനും സാധിക്കുന്നു.
  6. WORK QUEUE വിൽ വരുന്ന വർക്കുകൾ എത്രയും വേഗം (പരമാവധി 10 മിനുട്ടിനുള്ളിൽ ) കസ്റ്റമറെ ബന്ധപ്പെടുക. ഇത് വർക്ക് ലഭിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് എല്ലാവരും തുല്യമായി ചെയ്യുകയും STATUS അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക.
  7. ASSIGN ചെയ്ത വർക്കുകൾ ( https://akshaya.co/assigned-work/ ) എത്രയും വേഗം ഫിനിഷ് ചെയ്ത് അപ്ഡേറ്റ് ചെയ്യുക.
  8. ടീം ലീഡർ ( പൊറ്റയിൽ – ഷിജി , പത്തിരിയാൽ -വിദ്യ) നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും അതനുസരിച്ചു മാത്രം ടീം മെമ്പേഴ്‌സ് പ്രവർത്തിക്കുകയും ചെയ്യുക. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാത്ത ടീം മെമ്പേർസിന് ആവശ്യമെങ്കിൽ ടീം ലീഡർക്ക് COMPULSARY ലീവ് നൽകാവുന്നതാണ്.
  9. പേപ്പർ / ഫയലുകൾ അലക്ഷ്യമായി ഇടാതെ അതാതിന്റെ സ്ഥാനത്തുമാത്രം സൂക്ഷിക്കുക. ഇതുവഴി ആരെങ്കിലും ലീവാണെങ്കിൽ പോലും മറ്റുള്ളവർക്ക് ഓരോന്നിന്റെയും സ്ഥാനം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
  10. ഒരു കാരണവശാലും നിങ്ങളുടെ പേർസണൽ ഡീറ്റയിൽസ് / നമ്പർ നൽകരുത്. പകരം ഓഫീസ് നമ്പർ മാത്രം നൽകുക. കൂടാതെ അക്ഷയ കേന്ദ്രത്തിലെ യൂസർ ഐഡി പാസ്സ്‌വേർഡ് എന്നിവ ഒരു കാരണവശാലും മറ്റുള്ളവരുമായി ഷെയർ ചെയ്യരുത്.
  11. ഓഫീസിൽ ഏൽപ്പിച്ചു പോവുന്ന വർക്കുകൾ, അപേക്ഷകൾ എന്നിവ രജിസ്റ്ററിൽ ചേർക്കുകയും Status ഉപഭോക്താക്കളെ കൃത്യമായി വിളിച്ച് അറിയിക്കുകയും ചെയ്യുക. ഓരോ ദിവസത്തെ വർക്ക് പരമാവധി അന്നുതന്നെ തീർക്കാൻ ശ്രമിക്കുക.
  12. ഒരാളുടെ വ്യക്തിപരമായ / ഫയൽ സംബന്ധമായ വിവരങ്ങൾ അയാൾക്ക് അല്ലെങ്കിൽ ചുമതലപ്പെടുത്തിയ ആൾക്ക് മാത്രമേ നൽകാവൂ
  13. Daily റിപ്പോർട്ട് എല്ലാ ദിവസവും Logout ചെയ്യുന്ന സമയത്ത് അല്ലെങ്കിൽ പിറ്റേ ദിവസം വർക്ക് ആരംഭിക്കുന്നതിന് മുൻപായി നിർബന്ധമായും Submit ചെയ്യുക.
  14. ഓഫീസ് സമയത്ത് മൊബൈൽ വാട്ട്സാപ്പ് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക.
  15. അറിയാത്ത കാര്യങ്ങൾ Youtube വീഡിയോസ് നോക്കി മനസ്സിലാക്കുകയും ഇത് Google Meet വഴി മറ്റുള്ളവർക്ക് ട്രെയിനിങ് നൽകുകയും ചെയ്യുക. ഇത് എല്ലാവരെയും ഏതുവർക്ക് വന്നാലും ചെയ്യാൻ പ്രാപ്തരാക്കുന്നു. ഏതെങ്കിലും ട്രെയിനിങ് ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ ടീം ലീഡറെ അറിയിക്കുക. 
  16. ഉച്ച ഭക്ഷണത്തിനായി വീട്ടിൽ പോവുന്നവരുണ്ടെങ്കിൽ Lunch In ബട്ടണിലും, തിരികെ വരുമ്പോൾ Lunch Out ബട്ടണിലും ക്ലിക്ക് ചെയ്യുക.
  17. ഓരോരുത്തരും മാസം 30000 (Thirty Thousand Only) രൂപയുടെ ബിസിനസ്സ് Target (സർവീസ് ചാർജ് ) Achive ചെയ്യേണ്ടതാണ്. ട്രെയിനിങ് പീരീഡ് കഴിഞ്ഞ് 03 മാസത്തിനു ശേഷവും മിനിമം ഒരു ദിവസം 750 രൂപയെങ്കിലും സർവീസ് ചാർജ് തുടർച്ചയായ ദിവസങ്ങളിൽ ലഭിക്കുന്നില്ലെങ്കിൽ ലീവ് എടുക്കാവുന്നതാണ്.

മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാവരും കൃത്യമായി ശ്രദ്ധിക്കുക.

For Team Akshaya

Managing Director

Shabana.Km

Spread the love